
ചെങ്ങന്നൂർ : കൺസ്‌ട്രക്ഷൻ ആൻഡ് ജനറൽ മസ്ദൂർ സംഘ് ( ബി എം എസ്) ചെങ്ങന്നൂർ മേഖലാ വാർഷിക സമ്മേളനം നടത്തി.
പതിനാറു മാസത്തിലേറേയായി നിർമ്മാണ തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ട്. എല്ലാ മാസവും മുടങ്ങാതെ ആംശാദയം അടച്ച തൊഴിലാളികൾ പെൻഷൻ കിട്ടാതെ വലയുമ്പോൾ സാമൂഹിക സുരക്ഷ പെൻഷൻ കൃത്യമായി കൊടുക്കുന്നത് വോട്ട് ലക്ഷ്യം വെച്ചാണ് എന്ന്
സംസ്ഥാന സമിതി അംഗം കെ സദാശിവൻപിള്ള പറഞ്ഞു.
കൺസ്ട്രക്ഷൻ & ജനറൽ മസ്ദൂർ സംഘ് (ബി.എം എസ്.)ചെങ്ങന്നൂർ മേഖല വാർഷിക സമ്മേളനം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജോ സെക്രട്ടറി മധു കരിപ്പാലിൽ, ബി ദിലീപ് പണിക്കർ,റ്റി സി പ്രസന്നൻ,
സി ആർ രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു..
റ്റി സി പ്രസന്നൻ (പ്രസിഡന്റ്), പി ആർ ശിവശങ്കരകുറുപ്പ് (വൈ പ്രസിഡന്റ്)സി ആർ രഘുനാഥൻ (സെക്രട്ടറി ) ബാലചന്ദ്രൻ പാറക്കൽ (ജോ സെക്രട്ടറി )സുനിൽ കുമാർ G(ട്രഷറർ )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു











